ആദ്യ കാലങ്ങളിൽ അംഗീകരിക്കപ്പെട്ട മദ്ഹബുകൾ


1) ഔസാഈ മദ്ഹബ്


   ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ(റ)വാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഹിജ്റ 88ല്‍ ഡമസ്കസില്‍ ജനിച്ചു. ശാമുകാരുടെ ഇമാമായിരുന്നു അദ്ദേഹം...

 ഭരണാധികാരികളുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം താമസം ബൈറൂത്തിലേക്ക് മാറ്റി. ഹിജ്റ 157 ല്‍ ബൈറൂത്തില്‍ നിര്യാതനായി.

2) സൌരീ മദ്ഹബ്


   ഇമാം സുഫ്യാനുസ്സൌരി(റ)വാണ് ഈ മദ്ഹബ് സ്ഥാപിച്ചത്. അദ്ദേഹം കൂഫയിലാണ് ജനിച്ചത്. വിവിധ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ സുഫ്യാനുസ്സൌരി(റ)വിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് കാണാം. ഹിജ്റ 161 ല്‍ അദ്ദേഹം ബസ്വറയില്‍ നിര്യാതനായി.

3) ലൈസീ മദ്ഹബ്


   ഇമാം ലൈസുബ്നുസഅ്ദ്(റ) ആണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. അദ്ദേഹം ഈജിപ്തിലാണ് ജനിച്ചത്. ഇമാം മാലിക്(റ)വും ഇദ്ദേഹവും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈജിപ്തില്‍ ശാഫിഈ മദ്ഹബ് പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ മദ്ഹബ് നാമാവശേഷമായി. ഹിജ്റ 175 ലാണ് ഇമാം മരിച്ചത്.

4) ള്വാഹിരീ മദ്ഹബ്


   ഈ മദ്ഹബിന്റെ സ്ഥാപകനായ ഇമാം ദാവൂദുള്ള്വാഹിരി(റ) പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ ഹിജ്റ 202 ല്‍ ജനിച്ചു. ഖുര്‍ആന്റെ ബാഹ്യാര്‍ത്ഥപ്രകാരമാണ് ശരീഅത്ത് നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത് എന്നായിരുന്നു, ഇമാമിന്റെ നിലപാട്...

 ഹിജ്റ 5ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുഹസം(റ) ള്വാഹിരീ മദ്ഹബിന്റെ പ്രധാന പ്രചാരകനായിരുന്നു. ഇമാം ദാവൂദ് (റ) ആദ്യത്തില്‍ ശാഫിഈ മദ്ഹബ് അണ് അനുഗമിച്ചിരുന്നത്. ഹിജ്റ 270 ല്‍ അദ്ദേഹം മരിച്ചു. ഹിജ്റ 5ാം നൂറ്റാണ്ടോടെ അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരവും നിലച്ചു. ഇപ്പോള്‍ മറ്റു മദ്ഹബുകളിലെ വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് മാത്രം.

 ആദ്യ കാലങ്ങളില്‍ ഉദയം ചെയ്ത ഈ മദ്ഹബുകളെല്ലാം അസ്തമിച്ചതോടെ ഇസ്ലാമിക ലോകത്ത് വിശ്വാസ രംഗത്ത് അശ്അരി, മാതുരീദി മദ്ഹബുകളും കര്‍മ്മരംഗത്ത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളും അവശേഷിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവരാണ് സുന്നികള്‍. ഇവയ്ക്ക് പുറത്തുള്ള മുസ്ലിംകളെല്ലാം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് പുറത്തുള്ളവരും നൂതനവാദികളുമാണ്. അവരെ മുബ്തദിഉകള്‍ അഥവാ വ്യതിയാന ചിന്താഗതിക്കാര്‍, മത നവീകരണ വാദികള്‍ എന്നൊക്കെ വിളിച്ചുവരുന്നു.

കടപ്പാട്: സമർഖന്ദ് WhatsApp ഗ്രൂപ്പ്
                Join

Previous