സ്വാതന്ത്ര്യം തന്നെ പാരതന്ത്രം
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് എഴുപതാണ്ടിലേറെയായി.നേടിയത് ബ്രിട്ടീഷുകാരിൽ നിന്നെന്ന് മാത്രം, അരുതായ്മകളിൽ നിന്നും അനീതികളിൽ നിന്നുമല്ല.
കത്വായിലെ ആസിഫ മോളും, ഉന്നാവോയിലെയും പാലത്തായിയിലെയും പിഞ്ചു ബലികമാരും, ഇന്ത്യ വിട്ട് പോകാത്ത ആ അനീതിയുടെ ചിത്രങ്ങളിൽ ചിലത് മാത്രം. ബാബരി വിധിയുടെ രൂപത്തിൽ നീതിപീഠവും അതിലേക്ക് ചില ചിത്രങ്ങളെ കൂട്ടിച്ചേർക്കുന്നു.ഭരണകൂടവും അനീതിയിൽ നിന്നും അന്യരല്ല.
ഗാന്ധിജി ആഗ്രഹിച്ച സ്വാതന്ത്ര്യമാണ് ഇന്ത്യക്ക് വേണ്ടത്.അക്രമമില്ല,അനീതിയില്ല,അരുതായ്മകളില്ല.
ഇഖ്‌ബാൽ പാടിയ പൂന്തോട്ടമാണ് ഇന്ത്യക്ക് വേണ്ടത്.സമാധാനം നിറഞ്ഞു നിൽക്കുന്ന ഇന്ത്യയെന്ന പൂന്തോട്ടം.
ഗാന്ധിജി പറഞ്ഞ, ഇഖ്‌ബാൽ പാടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇന്ത്യക്കാർ കാത്തിരിക്കുന്നു.
#Happy Independence Day
__shakiroorakam_

0 Comments